ദുബായ്: ദുബായിൽ അക്രമം, അവഗണന, ചൂഷണം എന്നിവയിൽ നിന്ന് 18 വയസിന് താഴെയുള്ള ആൺകുട്ടികളെ സംരക്ഷിക്കുന്നതിനായി ഫസ്റ്റ് കെയർ ഷെൽട്ടർ തുറന്നു. ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രന്റെ നേതൃത്വത്തിൽ തുറന്ന ഈ കേന്ദ്രം എമിറാത്തികൾക്കും താമസക്കാർക്കും ഒരുപോലെ ലഭ്യമാകും.സ്വകാര്യത സംരക്ഷിക്കുന്ന സുരക്ഷിതമായ ഇടം എന്ന നിലയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. നേരത്തെ ചൂഷണത്തിന് വിധേയരാവുന്ന 12 വയസിന് മുകളിലുള്ള ആൺകുട്ടികളെ യൂത്ത്, സ്പോർട്സ് ഹോസ്റ്റലുകളിലാണ് പാർപ്പിച്ചിരുന്നത്.
