സംസ്ഥാനത്തെ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ ഇനി പ്ലസ് വണിന് അപേക്ഷിക്കാനുള്ള തിടുക്കത്തിലാണ് വിദ്യാര്‍ഥികള്‍. സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് ഈ മാസം (മെയ്) 14 മുതൽ 20 വരെ ഏകജാലക സംവിധാനം വഴി ഓൺലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
യോഗ്യത നേടിയ ഈ വിദ്യാര്‍ഥികളെല്ലാം പ്ലസ് വണിന് അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട രീതി, ഇതിന്റെ തീയതികള്‍, അലോട്മെന്റ് തീയതികള്‍, അഡ്മിഷൻ ലഭിച്ചാല്‍ തുടരേണ്ട നടപടി ക്രമങ്ങള്‍ തുടങ്ങി കാര്യങ്ങളെല്ലാം ഇതില്‍ പ്രധാനമാണ്.
ഓര്‍ത്തുവയ്ക്കേണ്ട തീയതികള്‍
ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്: മെയ് 14–20
ട്രയൽ അലോട്മെന്റ്: മെയ് 24
ആദ്യ അലോട്മെന്റ് : ജൂൺ 2
രണ്ടാം അലോട്മെന്റ്: ജൂൺ 10
മൂന്നാം അലോട്മെന്റ് : ജൂൺ 16
മുഖ്യഘട്ടത്തിലെ 3 അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം പൂർത്തിയാക്കി ജൂൺ 18ന് ക്ലാസുകൾ ആരംഭിക്കും. തുടർന്ന് സപ്ലിമെന്ററി അലോട്മെന്റുകൾ കൂടി നടത്തി ജൂലൈ 23ന് പ്രവേശനം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പ്ലസ് വണ്‍ ഏകജാലക അഡ്മിഷന് എടുക്കാൻ പോകുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കുക
- ഡിഎച്ച്എസ്ഇ ബോര്‍ഡ് കേരള പ്ലസ് വണ്‍ ഫോം ഓണ്‍ലൈനായി ഈ https://hscap.kerala.gov.in/ വെബ്സൈറ്റിലൂടെ ലഭിക്കും
- യോഗ്യരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശന ഫോം പൂരിപ്പിക്കാം.
ഒരു റവന്യൂ ജില്ലയന് വരുന്ന എല്ലാ സ്കൂളുകളിലേക്കും ഒരൊറ്റ അപേക്ഷ പൂരിപ്പിച്ചാല്‍ മതിയാവും. ഒന്നിലധികം ജില്ലകളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുളളവര്‍ വ്യത്യസ്ത ഫോമുകളില്‍ അപേക്ഷ സമര്‍പ്പിക്കണം.
- മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സീറ്റുകളിലേക്ക് അപേക്ഷ സമര്പ്പക്കേണ്ടവര്ക്ക് ഒരു അപേക്ഷ മാത്രമേ ഒരു ജില്ലയില്‍ നല്കാന് സാധിക്കൂ.
- കേരള പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെൻ്റ് 2025 ജൂലൈ അവസാന ആഴ്ചയോടെ പ്രസിദ്ധീകരിക്കും.
- ഇതിനുപിന്നാലെ വിദ്യാര്‍ഥികള്‍ക്ക് അപക്ഷ പോമിലെ തെറ്റുകള്‍ തിരുത്താം. അതോടൊപ്പം അപേക്ഷിച്ചിരിക്കുന്ന സ്കൂളുകളിലും വിഷയങ്ങളിലും മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അവയിലു മാറ്റം വരുത്താവുന്നതാണ്.
- ട്രയല്‍ അലോട്ട്മെൻ്റിനെ തുടര്‍ന്ന് ബാക്കി മൂന്ന് അലോട്ട്മെൻ്റുകളും പ്രസിദ്ധീകരിക്കും
പ്ലസ് വണ്‍ അഡ്മിഷന് ഫോം ഓണ്‍ലൈനായി എങ്ങനെ പൂരിപ്പിക്കും?
- പ്ലസ് വണ്‍ അഡ്മിഷന് ഫോം പൂരിപ്പിക്കാന്‍ വളരെ സിമ്പിളാണ്. താഴെപ്പറയുന്ന ഘട്ടങ്ങളിലൂടെ ഫോം പൂരിപ്പിക്കാം
- ആദ്യം hscap.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- ഹോം പേജിലെ “SWS – Apply Online ” എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകര്‍ക്ക് അവരുടെ ജില്ല തെരഞ്ഞെടുക്കാം
- എന്നിട്ട് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക
- തുറന്നു വരുന്ന അപ്ലിക്കേഷന്‍ ഫോമില്‍ രജിസ്ട്രേഷന് നമ്പര്‍, എസ്എസ്എല്‍സി പാസായ മാസം, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.
- അതിനു ശേഷം പറഞ്ഞിരിക്കുന്ന രേഖകളെല്ലാം നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യുക. നോട്ടിഫിക്കേഷനില്‍ പറഞ്ഞിരിക്കുന്ന ഫീ അടയ്ക്കുക
- ശേഷം സബ്മിറ്റ് ബട്ടണില്‍ അമര്‍ത്തിയാല്‍ ആപ്ലിക്കേഷൻ പൂര്‍ത്തിയാകം, അഡ്മിഷന് ഫോം പ്രിൻ്റ് ഔട്ട് എടുത്തു സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
പ്രധാന വിഷയങ്ങള്‍
- സയൻസ്
- കൊമേഴ്സ്
- ഹ്യുമാനിറ്റീസ്
പ്ലസ് വണ്‍ അഡ്മിഷന് ഫോമിനോടപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍
- SSLC സര്‍ട്ടിഫിക്കറ്റ്
- നേറ്റീവ് സര്‍ട്ടിഫിക്കറ്റ്
- ജാതി സര്‍ട്ടിഫിക്കറ്റ്
- എതെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍, അത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
- എക്സ് സര്വീസ്മാന് സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍)
- സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റ്
- വരുമാന സര്‍ട്ടിഫിക്കറ്റ്
പ്ലസ് വണ്‍ 2025 ലെ അലോട്മെൻ്റ് ഫീസ്
അപേക്ഷ ഫോറം ഓണ്‍ലൈനായി സമര്പ്പക്കുമ്പോള് 25 രൂപ അപേക്ഷ ഫീസ് അടയ്ക്കണം. കൂടാതെ പ്രവേശന സമയത്ത് സ്കൂളുകളില്‍ ഫീസ് അടയ്ക്കണം. അപേക്ഷകര്‍ക്ക് എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ കറക്ഷന് വിന്‍ഡോയില്‍ ചെന്ന് തിരുത്താവുന്നതാണ്. അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ തെറ്റുകള്‍ തിരുത്തണം.
പ്ലസ് വണ്‍ അലോട്ട്മെൻ്റിനു ശേഷം എന്ത് ?
HSCAP വെബ്സൈറ്റില്‍ 2025 ലെ ആദ്യത്തെ അലോട്മെൻ്റ് റിസള്‍ട്ട് വന്നതിനു ശേഷം, ഏതെങ്കിലും സ്കൂളില്‍ അഡ്മിഷൻ ലഭിച്ചാല്‍ ഡോക്യുമെൻ്റ് വെരിഫിക്കേഷന് ചെയ്ത് ഫീസ് അടച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്. ആദ്യത്തെ അലോട്ട്മെന്റില്‍ പേരില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നു വരുന്ന അലോട്മെന്റുകളിലും പ്രതീക്ഷയോടെ കാത്തിരിക്കാം.