കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം സുപ്രീംകോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണ്ടെന്നും, പകരം സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.Vetri Kazhagam moves Supreme Court seeking independent probe into Karur tragedy
മദ്രാസ് ഹൈക്കോടതി ഒക്ടോബര്‍ 3-നു നല്കിയ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് അഭിഭാഷകരായ ദീക്ഷിത ഗോഹില്‍, പ്രഞ്ജല്‍ അഗര്‍വാള്‍, യാഷ് എസ് വിജയ് എന്നിവര്‍ മുഖേന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിനിടെ, ബിജെപി നേതാവ് ഉമ ആനന്ദനും കരൂര്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുമ്പ് മദ്രാസ് ഹൈക്കോടതി സിബിഐ അന്വേഷണം നിരസിച്ചതിനെ തുടര്‍ന്നാണ് ഉമ ആനന്ദന് സുപ്രീംകോടതിയെ സമീപിച്ചത്. അവരുടെ ഹര്‍ജി വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ തിരക്കിലും തിക്കിലും 41 പേര് മരിച്ചതിനെ തുടര്‍ന്നായിരുന്നു മദ്രാസ് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം നിയോഗിച്ചത്.
