മലപ്പുറം: മുതിർന്ന പൗരന്മാർക്കായി നീക്കിയ സീറ്റിൽ ഇരിക്കാൻ ആവശ്യപ്പെട്ട 62 കാരിയായ സ്ത്രീയെ കണ്ടക്ടറും ചില വനിതാ യാത്രക്കാരും അപമാനിച്ച സംഭവം വിവാദമാകുന്നു. റിട്ട. വനിത ഹെഡ് പോസ്റ്റ് മാസ്റ്ററായ ടി.കെ. ശൈലജയാണ് സംഭവം സംബന്ധിച്ച് ഗതാഗത മന്ത്രിക്കും വകുപ്പ് മേധാവികൾക്കും പരാതി നൽകിയത്.62-year-old woman complains to minister and department heads after being insulted for asking for senior citizen’s seat
കോഴിക്കോട്–തൃശൂർ റൂട്ടിൽ ഓടുന്ന സ്ട്രെയ്ഞ്ചർ’ എന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. പുത്തൂർ അരിച്ചോൾ സ്വദേശിനിയായ ശൈലജ രാമനാട്ടുകരയിൽ നിന്ന് ചങ്കുവെട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഒട്ടേറെ രോഗങ്ങളാല്‍ പ്രയാസപ്പെടുന്നതിനാല്‍ സ്വകാര്യ ബസില്‍ കണ്ടക്ടറോട് സീറ്റ് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടു.
മുതിർന്ന പൗരന്മാർക്കായി അനുവദിച്ചിരുന്ന സീറ്റിൽ കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ ഇരിക്കുകയായിരുന്നു. അവരോട് സീറ്റ് വിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ “ഗുരുവായൂരിലേക്ക് പോകുന്ന യാത്രക്കാരാണ്, പ്രശ്നമുണ്ടാക്കരുത്” എന്ന മറുപടിയാണ് കണ്ടക്ടർ നൽകിയതെന്നും, പിന്നീട് തനിക്കെതിരെ വ്യക്തിപരമായ അവഹേളനമായാണ് പെരുമാറിയതെന്നും ശൈലജ പരാതിയിൽ ആരോപിച്ചു.
സംഭവത്തെ കുറിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ, ജില്ല കലക്ടർ, എ.ഡി.എം, ആർ.ടി.ഒ എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.
