രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം ഇപ്പോള്‍ 7,400 ആയി. സംസ്ഥാനങ്ങളിലായി ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ് – ഇവിടെ 2,109 പേര്‍ക്ക് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നു.Covid cases are rising in the country
കഴിഞ്ഞ രണ്ട് ദിവസത്തോളം കേസുകളില്‍ നേരിയ കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്ന് 269 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം വീണ്ടും ഉയര്‍ന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്: കേരളത്തില്‍ 3, മഹാരാഷ്ട്രയില്‍ 4, തമിഴ്നാട്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഓരോ മരണം വീതം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 87 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്ന പക്ഷം കൊവിഡ് പരിശോധന നടത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
