ഡിസ്നിയുടെ സയൻസ് ഫിക്ഷൻ കോമഡി ചിത്രം “ലിലോ ആൻഡ് സ്റ്റിച്ച്”തിയേറ്ററുകളിൽ വിജയകരമായ പ്രകടനം തുടരുന്നു. റിലീസായതിനുശേഷം വെറും 17 ദിവസത്തിനുള്ളിൽ ഈ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 800 മില്യൺ ഡോളർ വരുമാനം നേടിയിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ ആനിമേറ്റഡ് പതിപ്പിന് ശേഷം ചിത്രം പുതിയൊരു ലൈവ് ആക്ഷൻ രൂപത്തിലാണ് 2025ൽ തിയേറ്ററുകളിലെത്തിയത്. ചിത്രം സംവിധാനം ചെയ്തത് ഡീൻ ഫ്ലീഷർ കാം ആണ്.’Lilo and Stitch’ shines in theaters
ഹവായിയിലെ ഒരു പെൺകുട്ടിയും ഭൂമിയിലേക്ക് രക്ഷപ്പെട്ടെത്തുന്ന ഒരു അന്യഗ്രഹജീവിയും തമ്മിലുള്ള ചങ്ങാത്തത്തിന്റെയും കുടുംബബന്ധത്തിന്റെയും കഥ പറയുന്ന ഈ ചിത്രം, 2025ൽ പുറത്തിറങ്ങിയ സിനിമകളിൽ മൂന്നാമത്തെ ഏറ്റവും ഉയർന്ന വരുമാനമുള്ള ചിത്രം എന്ന സ്ഥാനവും നേടിയിട്ടുണ്ട്.
Ne Zha 2 എന്ന ചൈനീസ് ആനിമേറ്റഡ് ആക്ഷൻ-അഡ്വഞ്ചർ ഫാന്റസി ചിത്രമാണ് ഇപ്പോൾ 2025ലെ മികച്ച കളക്ഷൻ നേടിയ ചിത്രം. കൊളംബിയ, മെക്സിക്കോ, ചിലി, ഇക്വഡോർ, പെറു, ഉറുഗ്വേ, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലെ എക്കാലത്തെയും മികച്ച 10 സിനിമകളുടെ പട്ടികയിൽ “ലിലോ ആൻഡ് സ്റ്റിച്ച്” ഇടം നേടിയിട്ടുണ്ട്.