ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത “ജെറിയുടെ ആൺമക്കൾ” എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
ചിത്രം സെപ്റ്റംബർ 19ന് കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും പ്രദർശനത്തിനെത്തും. കേരളത്തിൽ ശ്രീപ്രിയ കംബയൻസ്, ഗൾഫിൽ ഫിലിം മാസ്റ്റർ എന്നീ സ്ഥാപനങ്ങളാണ് റിലീസ് ചെയ്യുന്നത്. സോഷ്യൽ മീഡിയ പ്രമോഷനുകളുടെ ഭാഗമായി എമ്മ ഗ്ലോബൽ ഗ്രൂപ്പ് ക്രീയേഷൻസ് അവതരിപ്പിച്ച “ഒരു പേപ്പർ… ഒരു ദ്വാരം… ഒരു സിനിമ” എന്ന ആശയത്തിൽ ഒരുക്കിയ കൺസെപ്റ്റ് ടീസർ അനുശ്രീയും നൈല ഉഷയും അവരുടെ സോഷ്യൽ മീഡിയ പേജുകൾ വഴി റിലീസ് ചെയ്തു.
കഥ ജെറി എന്ന പ്രവാസിയെക്കുറിച്ചാണ്. വർഷങ്ങൾക്ക് ശേഷം അവധിക്ക് വീട്ടിലെത്തുന്ന ജെറിയെ, ഭാര്യയും ആൺമക്കളും “അപരിചിതനായി” കാണുന്ന സാഹചര്യമാണ് ചിത്രത്തിന്റെ പ്രമേയം. “ദ്വാരമുള്ള ഒരു പേപ്പറിൽ ഒളിഞ്ഞിരിക്കുന്ന കഥ” എന്ന ആശയത്തോടുകൂടിയ പോസ്റ്റർ ക്യാമ്പെയ്ൻ ഇതിനകം പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.
പ്രധാന കഥാപാത്രങ്ങളെ ഡോ. സുരേഷ് പ്രേം, ഐശ്വര്യാ നമ്പ്യാർ എന്നിവർ അവതരിപ്പിക്കുന്നു. കൂടാതെ നോബി, അജിത് കൂത്താട്ടുകുളം, ബിജു കലാവേദി, ശൈലജ പി. അമ്പു, നീതു ശിവ, ചിത്ര വർമ്മ തുടങ്ങിയവരും അഭിനയിക്കുന്നു.
ടെക്നിക്കൽ ക്രൂ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മഞ്ജു
ഛായാഗ്രഹണം: സുനിൽ പ്രേം
എഡിറ്റർ: കെ. ശ്രീനിവാസ്
സംഗീതം: റിച്ചിൻ കുഴിക്കാട്
പശ്ചാത്തലസംഗീതം: മുരളി അപ്പാടത്ത്
ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാജു എഴുപുന്ന
കലാസംവിധാനം: ഷിബുരാജ് എസ്.കെ
വസ്ത്രാലങ്കാരം: അജി ആലപ്പുഴ
മേക്കപ്പ്: ലാൽ കരമന
സ്റ്റിൽസ്: അനു പള്ളിച്ചൽ
പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കൊല്ലം
വിശേഷമായി, പ്രമുഖ ക്രിസ്തീയ ഭക്തിഗാന രചയിതാവ് ഫാദർ ഷാജി തുമ്പേച്ചിറയിൽ ആദ്യമായി സിനിമയ്ക്ക് വേണ്ടി ഗാനമെഴുതുന്നു. ഗാനങ്ങൾ ആലപിക്കുന്നത് നിത്യാ മാമ്മൻ, അമൻ സക്കറിയ, ജിജോ ജോൺ എന്നിവർ.
സ്റ്റുഡിയോ: ചിത്രാഞ്ജലി
പബ്ലിസിറ്റി ഡിസൈൻ: പ്രമേഷ് പ്രഭാകർ
പി.ആർ.ഒ: എം.കെ. ഷെജിൻ
