കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ യുവതിക്കെതിരായ മർദ്ദന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് അദ്ദേഹം നിർദേശം നൽകി. കേസിന്റെ പുരോഗതി കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2024 ജൂൺ 20-ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ.Pregnant woman assault incident: Chief Minister orders strict action against CI
ഭർത്താവിനെ കസ്റ്റഡിയിലെടുത്ത വിവരം അന്വേഷിക്കാനെത്തിയ ഷൈമോൾ എന്ന യുവതിയെ അന്നത്തെ കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രതാപ ചന്ദ്രൻ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയെ മുഖത്തടിക്കുകയും നെഞ്ചത്ത് പിടിച്ചുതള്ളുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. നിലവിൽ അടൂരിൽ സേവനമനുഷ്ഠിക്കുന്ന പ്രതാപ ചന്ദ്രനെതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. യുവതിയുടെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി മുഖേന സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്.
