ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ മുതിർന്ന സിപിഎം നേതാവ് എം.എം. മണി വിവാദ പരാമർശം നടത്തി. സർക്കാർ നൽകിയ ആനുകൂല്യങ്ങൾ കൈപ്പറ്റിയ ശേഷമാണ് ജനങ്ങൾ മുന്നണിക്ക് ‘പണി തന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.Voters’ ingratitude after receiving benefits: MM Mani
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മണിയുടെ പരാമർശം. വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും വോട്ടായി പരിഗണിച്ചിരുന്നെങ്കിൽ എൽഡിഎഫിന് ഇത്രയും വലിയ തോൽവി സംഭവിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൃത്യമായി നൽകിയിട്ടും ആളുകൾ എൽഡിഎഫിനെതിരെ വോട്ട് ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ വിമർശനം.
വികസനവും ക്ഷേമപ്രവർത്തനവും ശക്തമായി നടപ്പാക്കിയിട്ടുണ്ടെന്നും, പെൻഷൻ വാങ്ങിയവരടക്കം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വോട്ട് ചെയ്തുവെന്നും മണി ആരോപിച്ചു. “എല്ലാം വാങ്ങി ശാപ്പാട് കഴിച്ച ശേഷം നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്തതാണ്. ജനങ്ങൾ നന്ദികേട് കാണിച്ചു,” എന്നും അദ്ദേഹം പറഞ്ഞു.
