കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മുഖദാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആസിഫിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടൽ ഭിത്തിയിലെ കല്ലുകൾക്കിടയിൽ തല കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പ്രാഥമിക നിഗമനം അനുസരിച്ച്, കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് കരുതുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.Body of young man found on Kozhikode South Beach
