പത്തനംതിട്ട: കോടതിയിൽ ഹാജരാകുന്നതിന് മുൻപ് പ്രതികൾക്ക് ജാമ്യം ഉറപ്പാക്കാൻ സഹായിക്കുന്ന തരത്തിൽ റിമാൻഡ് റിപ്പോർട്ടിന്റെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. കാപ്പാ കേസ് പ്രതിക്കും മറ്റ് പ്രതികൾക്കും രഹസ്യവിവരങ്ങൾ കൈമാറിയതിനെ തുടർന്നാണ് എഎസ്ഐ ബിനു കുമാറിനെതിരെ വകുപ്പ് നടപടിയെടുക്കുന്നത്.Remand report leak: Policeman suspended
തിരുവല്ല പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന ബിനു കുമാറിനെ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഡിഐജി അജിതാ ബീഗം അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. റിമാൻഡ് റിപ്പോർട്ടിലുളള നിർണായക വിവരങ്ങൾ പ്രതികൾക്ക് ചോർത്തിയെന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം പൂർത്തിയായി റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം ഉദ്യോഗസ്ഥനെതിരെ തുടർനടപടികൾ കൈക്കൊള്ളുമെന്ന് സൂചന.
