തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അതിജീവിതയുടെ ഐഡൻറ്റിറ്റി വെളിപ്പെടുത്തിയെന്ന ആരോപണത്തിൽ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. അഡ്വ. അജിത്കുമാർ ശാസ്തമംഗലം വഴിയാണ് അപേക്ഷ നൽകിയത്.Survivor’s identity revealed case: Sandeep Warrier files anticipatory bail plea
വിവാഹസമയത്തെ ആശംസാ പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും, അതിജീവിതയെ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ ഇറങ്ങിച്ചെല്ലുന്ന പ്രവൃത്തിയൊന്നും താൻ ചെയ്തിട്ടില്ലെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സന്ദീപ് വാര്യർ വ്യക്തമാക്കി.
