ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു. നിലമ്പൂർ സ്വദേശിയായ പ്രബീഷിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.Kainakari Anitha murder case; Court sentences first accused to hang
2021 ജൂലൈ 10-ന് പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം പൂക്കൈത ആറിൽ നിന്നാണ് കണ്ടെത്തിയത്. വിവാഹിതനായ പ്രബീഷ്, കൊല്ലപ്പെട്ട അനിതയുമായും കേസിലെ രണ്ടാം പ്രതിയായ കൈനകരി സ്വദേശിനി രജനിയുമായും ഒരേസമയം ബന്ധം പുലർത്തിയിരുന്നു.
അനിത ഗർഭിണിയായതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളാണ് കൊലപാതകത്തിന് കാരണമായത്. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്തുവരുന്ന അനിതയെ ജൂലൈ 9-ന് ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് മൃതദേഹം കായലിൽ ഉപേക്ഷിക്കുകയായിരുന്നു.