രണ്ട് മാസത്തെ ഇടവേളയ്ക്കുശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് രാവിലെ 11 മണിക്ക് സർവകലാശാല ആസ്ഥാനത്ത് ചേരുന്നു. രജിസ്ട്രാർ കെ. എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ യോഗമാണിത്. രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ കഴിഞ്ഞ ദിവസം അംഗങ്ങൾക്ക് നോട്ടീസ് നൽകി.Kerala University Syndicate meeting today
കെ. എസ്. അനിൽകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണനയിലായതിനാൽ സസ്പെൻഷൻ സംബന്ധിച്ച വിഷയം യോഗത്തിൽ ചര്‍ച്ച ചെയ്യില്ല. എന്നാൽ 100 കോടി രൂപയുടെ പി.എം. ഉഷ ഫണ്ട് പദ്ധതി, പി.എച്ച്.ഡി അംഗീകാരം, വിവിധ ഗവേഷക ഫെല്ലോഷിപ്പുകൾ അടക്കമുള്ള അക്കാദമിക് വിഷയങ്ങളിൽ തീരുമാനം ഉണ്ടാകും.
അതേസമയം ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാർ ചുമതല ആരാണ് വഹിക്കുക തുടങ്ങിയ കാര്യങ്ങൾക്കുറിച്ച് ആശയക്കുഴപ്പം തുടരുകയാണ്.
