തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിഫ്ബി ഫണ്ടിൽ നിർമ്മിച്ച പുതിയ MLT ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.New MLT block inaugurated at Thiruvananthapuram Medical College
അതോടൊപ്പം, 81.50 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ ഓപ്പറേഷൻ തിയേറ്റർ കോംപ്ലെക്സിന്റെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രിയാണ് നിർവഹിച്ചത്. കിഫ്ബി ഫണ്ടിൽ 21.35 കോടി രൂപ ചെലവഴിച്ചാണ് പുതിയ MLT ബ്ലോക്ക് നിർമ്മിച്ചത്.
ഏഴ് നിലകളിലായി 14 ഓപ്പറേഷൻ തിയേറ്ററുകൾ, 145 കിടക്കകൾ, 16 ഐ.സി.യു.കൾ എന്നിവ ഉൾപ്പെടുന്ന പുതിയ കോംപ്ലെക്സിന്റെ നിർമ്മാണവും മുഖ്യമന്ത്രിയാണ് ആരംഭിച്ചത്.
ആരോഗ്യമേഖലയിലെ വികസനത്തിന് മാത്രം കിഫ്ബി വഴി 10,000 കോടി രൂപയ്ക്ക് മുകളിലാണ് ചെലവഴിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ സൗകര്യങ്ങൾ രോഗി പരിചരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും, കൂടുതൽ രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായിക്കുകയും, സാധാരണക്കാർക്ക് ചികിത്സാചെലവ് കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുകയും ചെയ്യും.
പുതിയ കാത്ത്ലാബ്ന്യൂ ക്ലിയർ മെഡിസിൻ വിഭാഗത്തിലെ SPECT CT സ്കാൻ 128 സ്ലൈസ് CT യൂണിറ്റ്, നവജാത ശിശു വിഭാഗത്തിൽ സ്ഥാപിച്ച ‘ജീവാമൃതം’ ബ്രസ്റ്റ് മിൽക്ക് ബാങ്ക്, കൂടാതെ സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന സ്കിൻ ബാങ്ക് എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.