പത്തനംതിട്ട: ഏനാത്തിൽ നടന്ന വാഹനാപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം . റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിൽ വന്ന കാറിടിച്ചാണ് അപകടം സംഭവിച്ചത്. കൊല്ലപ്പെട്ടത് കോട്ടയം സ്വദേശി സുജിത്ത് (50) ആണ്.Enath road accident: Middle-aged man dies
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്തെത്തിയ കാറാണ് സുജിത്തിനെ ഇടിച്ചത്. ഭക്ഷണശാലയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.