തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ജലി (28) യെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുറിയിൽ നിന്നും ആത്മഹത്യക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും, പ്രാഥമിക പരിശോധനയിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.Nurse found hanging in Neyyattinkara