
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പ് വയ്ക്കുന്നതിൽ സംഭവിക്കുന്ന കാലതാമസത്തിനെതിരെ കേരളം നൽകിയ ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗവർണറും രാഷ്ട്രപതിയും ബില്ലുകളിൽ സമയപരിധക്കുള്ളിൽ ഒപ്പ് വയ്ക്കണമെന്ന മുൻ വിധിയെത്തുടർന്ന് ഹർജി പിന്‍വലിക്കാനാണ് കേരളം തീരുമാനം എടുത്തത്. എന്നാൽ കേന്ദ്രസര്‍ക്കാര്‍ അതിനെ എതിര്‍ത്തു.Delay in Governor’s signature: Petitions to be heard in Supreme Court today
രാഷ്ട്രപതിയുടെ റഫറന്‍സ് അടിസ്ഥാനമാക്കി സുപ്രീംകോടതിയുടെ അന്തിമതീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ഇതിനു മുൻപ്, രാഷ്ട്രപതി 14 ചോദ്യങ്ങളോടെ പ്രസ്തുത വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഭരണഘടനാപരമായ വിഷയങ്ങള്‍ ഉൾപ്പെടുന്ന ഈ റഫറന്‍സ് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് പരിഗണിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ അനുമതി നൽകേണ്ടതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ അധികാര വ്യവസ്ഥയെ കുറിച്ചാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ്. ഇതിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. രാഷ്ട്രപതിയുടെ സമീപനത്തിനെതിരെ കേരളത്തോടൊപ്പം തമിഴ്നാടും ഹർജി നൽകിയിട്ടുണ്ട്.