ഈ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുന്നു.വ്യക്തിക്ക് 1600 രൂപ വീതം പെൻഷൻ നൽകുന്നത് 62 ലക്ഷം ഗുണഭോക്താക്കൾക്കാണ്. വിതരണം നടത്താൻ 813 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി അറിയിച്ചു. ഇവരിൽ 26 ലക്ഷത്തിലധികം പേർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുമ്പോൾ, മറ്റ് ഗുണഭോക്താക്കൾക്ക് സഹകരണ ബാങ്കുകൾ മുഖേന വീടുകളിലെത്തിച്ചാണ് വിതരണം നടത്തുന്നത്. ഒരു ആഴ്ചയ്ക്കുള്ളിൽ വിതരണം പൂർത്തിയാക്കണമെന്ന് ധനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ, കുടിശ്ശികയായ പെൻഷനിൽ ഇനി ഗഡു കൂടിയാണ് ശേഷിക്കുന്നത്.Welfare pension distribution starts today
