സിലിക്കൺ വാലി: മൈക്രോസോഫ്റ്റ് കോർപ്പറേഷനിലെ സോഫ്റ്റ്വെയർ എഞ്ചിനീയറായ ഇന്ത്യൻ യുവാവിനെ കമ്പനിയുടെ സിലിക്കൺ വാലി ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചിരിക്കുന്നത് 35 കാരനായ പ്രതീക് പാണ്ഡെയെയാണ്Indian engineer found dead in Silicon Valley.
ഓഗസ്റ്റ് 19-നു വൈകുന്നേരം ഓഫീസിലെത്തിയ പ്രതീക്, അടുത്ത ദിവസം പുലർച്ചെയോടെ സഹപ്രവർത്തകർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവ് മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന വിവരങ്ങൾ ലഭ്യമെങ്കിലും മരണ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ മൈക്രോസോഫ്റ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫാബ്രിക് പ്രൊഡക്റ്റ് വിഭാഗത്തിലാണ് പ്രതീക് ജോലി ചെയ്തിരുന്നത്. ക്ലൗഡ്, എഐ വിഭാഗം മേധാവി സ്കോട്ട് ഗുത്രിക്കാണ് അദ്ദേഹത്തിന്റെ മേൽനോട്ടം.
അമേരിക്കയിലെ സാൻ ജോസ് സർവകലാശാലയിലെ പൂർവ വിദ്യാർത്ഥിയായ പ്രതീക്, മുൻപ് വാൾമാർട്ട്, ആപ്പിൾ കമ്പനികളിൽ സേവനമനുഷ്ഠിച്ചിരുന്നു. 2020-ലാണ് അദ്ദേഹം മൈക്രോസോഫ്റ്റിൽ ചേർന്നത്. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കുടുംബം ആരംഭിച്ചിട്ടുണ്ട്.
മരണ വിവരം അറിഞ്ഞതിനെ തുടർന്ന് ഓഗസ്റ്റ് 20-ന് പുലർച്ചെ 2 മണിയോടെ പോലീസ് സ്ഥലത്തെത്തി. “സംശയാസ്പദമായ കാര്യങ്ങളോ ക്രിമിനൽ പശ്ചാത്തലങ്ങളോ കണ്ടെത്തിയിട്ടില്ല” എന്നാണ് മൗണ്ടൻ വ്യൂ പോലീസിന്റെ വക്താവ് വ്യക്തമാക്കിയത്.
