സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയുടെ വർധനവുമാണ് ഉണ്ടായത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 74,560 രൂപയായി, ഗ്രാമിന് 9,320 രൂപവീതമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഇതുവരെയിലേറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയാണ് വില കുത്തനെ ഉയരാൻ പ്രധാന കാരണം എന്നാണ് വിശകലനം.Soaring gold prices
