മാത്യു തോമസിനെ നായകനാക്കി, എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി ത്രില്ലർ ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ ഒക്ടോബർ 24-ന് പ്രേക്ഷകരുടെ മുന്നിലെത്തും. ഫാന്റസി, കോമഡി, സസ്പെൻസ്, മിസ്റ്ററി എന്നിവയെ എല്ലാം ചേർത്തിണക്കിയ ഈ ചിത്രം ഇതിനോടകം തന്നെ വലിയ പ്രതീക്ഷയാണ് സിനിമാപ്രേമികളിൽ സൃഷ്ടിച്ചിരിക്കുന്നത്.Horror comedy thriller ‘Nellikampoyil Knight Riders’ hits theaters
ആകാംക്ഷ നിറച്ച് പുറത്തിറങ്ങിയ ടീസറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹൊറർ, മിസ്റ്ററി, ത്രില്ലർ, കോമഡി ഘടകങ്ങൾക്കൊപ്പം റൊമാൻസിനും ചിത്രത്തിൽ പ്രാധാന്യമുണ്ടെന്ന സൂചന ടീസറും ഗാനങ്ങളും നൽകുന്നു.
എ ആൻഡ് എച്ച്.എസ്. പ്രൊഡക്ഷൻസ് ബാനറിൽ അബ്ബാസ് തിരുനാവായ, സജിന് അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ച ജ്യോതിഷ് എം, സുനു എ.വി. എന്നിവർ തന്നെയാണ് ഈ ചിത്രത്തിനും കഥയും തിരക്കഥയും എഴുതിയത്.
ചിത്രത്തിലെ ഗാനങ്ങൾ റിലീസായതുമുതൽ തന്നെ ശ്രദ്ധ നേടി — ‘ഫൈറ്റ് ദ നൈറ്റ്’, ‘കാതൽ പൊന്മാൻ’, ‘ഭൂത ഗണം’ തുടങ്ങിയ പാട്ടുകൾ ഇതിനോടകം ഹിറ്റായി.
മാത്യു തോമസിനൊപ്പം മീനാക്ഷി ഉണ്ണികൃഷ്ണന്, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് ,ശരത് സഭ, മെറിന് ഫിലിപ്പ്, സിനില് സൈനുദ്ദീന്, നൗഷാദ് അലി, നസീര് സംക്രാന്തി, ചൈത്ര പ്രവീണ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന ചില അപ്രതീക്ഷിതവും മിസ്റ്റിക്കൽ നിറമുള്ള സംഭവങ്ങളാണ് സിനിമയുടെ കഥാതന്തു. ടീസറും ഗാനങ്ങളും സൂചിപ്പിക്കുന്നത് പോലെ, ഈ ചിത്രം പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്നതും രസകരവുമായ ഒരു പൂർണ്ണ ഫൺ ഫാന്റസി ത്രില്ലർ അനുഭവമായി മാറുമെന്നതാണ് ഉറപ്പ്.
