മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ സിനിമയാണ് ‘ഹൃദയപൂര്‍വ്വം’. ചിത്രം കാണാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ താടി ട്രിം ചെയ്ത സ്റ്റൈലിഷ് ലുക്കിലാണ് എത്തുന്നത്.Heartfelt: Mohanlal-Sathyan Anthikad team up again
‘സത്യൻ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം സിനിമയ്ക്ക് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോയുടെ കണക്കുകൾ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 18,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു.
ചിത്രത്തിന്റെ സ്വഭാവത്തെക്കുറിച്ച് നേരത്തെ തന്നെ സത്യൻ അന്തിക്കാട് വ്യക്തമാക്കിയിരുന്നു. പാൻ-ഇന്ത്യൻ സിനിമകളുടെ തരത്തിൽ ഒന്നല്ല, മറിച്ച് ജീവിതത്തിന്റെ സൗരഭ്യം നിറഞ്ഞ കഥയാണ് ‘ഹൃദയപൂര്‍വ്വം’ അവതരിപ്പിക്കുന്നത്.
മാളവിക മോഹനൻ നായികയായി എത്തുന്ന ഈ ചിത്രത്തിൽ, സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിനോട് പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണ്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മോഹൻലാൽ നായകനായി സത്യൻ അന്തിക്കാട് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം ‘എന്നും എപ്പോഴും ആയിരുന്നു.
