കൊച്ചി: വഞ്ചനക്കേസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പ്രതികരണവുമായി നടൻ നിവിൻ പോളി രംഗത്ത്. കോടതി പരിഗണനയിലുള്ള ആർബിട്രേഷൻ കേസാണ് ഇപ്പോൾ വീണ്ടും കേസ് ആയി രജിസ്റ്റർ ചെയ്തതെന്നും, സത്യവസ്തുതകൾ വളച്ചൊടിച്ചാണ് പുതിയ കേസ് ഉയർത്തിയതെന്നും അദ്ദേഹം കുറിച്ചു.Nivin Pauly responds to cheating case
കോടതിയുടെ നിർദേശങ്ങൾ പാലിക്കാതെയാണ് പുതിയ കേസെടുത്തതെന്നും, ഉചിതമായ നിയമനടപടികൾ തുടരുമെന്നും നിവിൻ പോളി വ്യക്തമാക്കി. “സത്യം വിജയിക്കും” എന്ന വിശ്വാസവുമാണ് താരം പ്രകടിപ്പിച്ചത്.
നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും ചേർന്ന് ചിത്രീകരിച്ച മഹാവീര്യർ എന്ന സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കേസുണ്ടായത്. സഹനിർമ്മാതാവായ പി.എസ്. ഷംനാസ് നൽകിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
