സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്
തൊടുപുഴ: തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിൻ്റെ മൃതദേഹം മാൻഹോളിൽ നിന്ന് കണ്ടെത്തി. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. ബിജു ജോസഫിനെ വ്യാഴാഴ്ച മുതൽ കാണാനില്ല എന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. ബിജുവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.
