കോട്ടയം: വൈക്കം മുത്തേടത്തുകാവ് റോഡിൽ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് ഒരു മരണം. അപകടത്തിൽ ടി വി പുരം സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ബൈക്കില്‍ ഒപ്പം ഉണ്ടായിരുന്ന സഹോദരന് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചു.
