മലയാള സിനിമാസംവിധായകനെതിരെ ഗുരുതര ആരോപണവുമായി നടി അശ്വനി നമ്പ്യാർ. ഒരു സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നെ ചർച്ച ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞ് റൂമിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. കൂടാതെ മുൻപും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിച്ച് പരിചയമുള്ളതുകൊണ്ടാണ് കാര്യം പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ റൂമിലേക്ക് ചെന്നതെന്നും നടി വ്യക്തമാക്കി. തന്റെ അച്ഛന്റെ പ്രായമുള്ള ആൾ തന്നോട് ചെയ്ത കാര്യം മനസ്സിലാക്കാനുള്ള വിവരം പോലും അന്ന് ഉണ്ടായിരുന്നില്ലെന്നും അശ്വനി വ്യക്തമാക്കി.
“‘ഒരു മലയാള സംവിധായകനിൽ നിന്ന് ഞാൻ നേരിട്ട ദുരനുഭവം ഇത്രയും കാലം എവിടെയും ഷെയർ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷമാണ് ഞാൻ ഇക്കാര്യത്തെ കുറിച്ച് ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കുന്നത്. അതായിരിക്കും നിങ്ങൾ കണ്ടത്. അതൊരു കാസ്റ്റിങ് കൗച്ച് എന്ന് ഞാൻ പറയില്ല. അങ്ങനെയൊരു സാഹചര്യത്തിൽ അകപ്പെട്ട് പോയി എന്ന് പറയുന്നതായിരിക്കും ശരി. അയാളുടെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. മാപ്പ് നൽകി മറക്കാം. അയാൾ വലിയൊരു സംവിധായകനാണ്. ചർച്ച ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞ് ഓഫിസിലേക്ക് വരാൻ ആവശ്യപ്പെട്ടു. അന്നുവരെ ഞാൻ എവിടെ പോയാലും അമ്മ ഒപ്പമുണ്ടാകാറുണ്ട്. അമ്മയാണ് എന്റെ ശക്തി. അമ്മ ഒപ്പമുണ്ടെങ്കിൽ നൂറു ആണുങ്ങൾ ഒപ്പമുള്ളത് പോലെ ആണ്. അയൺ ലേഡി എന്ന് പറയുന്നതാകും ശരി. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ കൂടെ വന്നില്ല. കോസ്റ്റ്യൂം ഇട്ടുനോക്കാനോ മറ്റോ ആണ് സംവിധായകൻ എന്നെ ഓഫിസിലേക്ക് വിളിപ്പിച്ചത്. ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ പറഞ്ഞു, ‘എനിക്ക് നല്ല സുഖമില്ല, നീ ഹെയർ ഡ്രസ്സറായിരുന്ന സ്ത്രീയെയും കൂട്ടി പോകൂ’
അതേസമയം മണിച്ചിത്രത്താഴിൽ അല്ലി എന്ന കഥാപാത്രമായി അഭിനയിച്ച താരമാണ് അശ്വിനി. ധ്രുവം എന്ന ചിത്രത്തിൽ ജയറാമിന്റെ കാമുകിയായും എത്തിയിരുന്നു. മണിച്ചിത്രത്താഴ്, ആയുഷ്കാലം, ഹിറ്റ്ലർ തുടങ്ങി നിരവധി മലയാളം–തമിഴ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ച നടി വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ ആമസോൺ പ്രൈമിൽ സുഴൽ സീരീസിന്റെ രണ്ടാം ഭാഗത്തിലൂടെ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.
