ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച തീവ്രവാദിയാണ് ഇയാളെന്ന് ഇറാഖ് പ്രധാനമന്ത്രി
ഡമാസ്കസ്: തീവ്രവാദ ഗ്രൂപ്പായ ഐഎസ്ഐഎസിന്റെ ഇറാഖിലെയും സിറിയയിലെയും നേതാവ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മകി മുസ്ലേ അല്‍-റിഫായി കൊല്ലപ്പെട്ടു. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് വിവരം അറിയിച്ചത്. ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച തീവ്രവാദിയാണ് ഇയാളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇറാഖിലെ തീവ്രവാദി ഗ്രൂപ്പിനെതിരായ പോരാട്ടത്തിലെ സുപ്രധാന ഓപ്പറേഷനാണ് ഈ വിജയം എന്നും ഇറാക്ക് പ്രധാനമന്ത്രി അവകാശപ്പെട്ടു. മേഖലയിലൂടെ നീളം ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിലും ഐഎസിനായി പോരാളികളെ റിപ്പോർട്ട് ചെയ്യുന്നതിലും അബു ഖദീജ പ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് വിവരം ഇറാഖിലും സിറിയയിലും ഉള്ള ഐഎസ് ഗ്രൂപ്പിന്റെ നേതൃത്വത്തിനും പ്രവർത്തനത്തിനും വലിയ തിരിച്ചടിയായിരിക്കുകയാണ് അബൂ ഖദീജയുടെ മരണം . സിറിയയിലെയും ഇറാഖിലെയും ദേശലക്ഷക്കണക്കിന് ആളുകളുടെ മേൽ വർഷങ്ങളായി ഇസ്ലാമിക് സ്റ്റേറ്റ് കടുത്ത ഇസ്ലാമിക ഭരണം അടിച്ചേൽപ്പിക്കുകയും മിഡിൽ ഈസ്റ്റ് , ഏഷ്യ , പശ്ചിമേഷ്യ എന്നിവിടങ്ങളിൽ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയും ചെയ്തു.
