കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകനായ പാനൂര്‍ വള്ള്യായി സ്വദേശി ശ്രീധരന് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം. ചെണ്ടയാട്ടെ കൃഷിയിടത്തില്‍ ആണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
വള്ള്യായി സ്വദേശിയാണെങ്കിലും ചെണ്ടയാട്ടാണ് ശ്രീധരന്റെ കൃഷിയിടമുള്ളത്. രാവിലെ അവിടെ കൃഷി പണിക്കായി പോയതായിരുന്നു. അവിടെ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു.
