കോഴിക്കോട്- കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. ഇവരുടെ മൂത്ത കുഞ്ഞും സമാനമായ രീതിയില്‍ മരിച്ചിരുന്നു. പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
തിങ്കളാഴ്ച രാത്രിയാണ് കോട്ടപ്പറമ്പ് ആശുപത്രിയില്‍ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ കുട്ടിയെ എത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുമ്പ് കുഞ്ഞ് മരിച്ചിരുന്നു. ഇവരുടെ മൂത്തക്കുട്ടി 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഭാര്യ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നാണ് പിതാവ് ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
