കുമളി: രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു പേർ തമിഴ്നാട് പൊലീസ് പിടികൂടി. കമ്പം ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇടുക്കി സ്വദേശികളായ മുഹമ്മദ് ജിസാസ്, ആസാദ്, നിയാസ് എന്നിവർ അറസ്റ്റിലായത്.57 kg of ganja seized while trying to smuggle it in a car
തെലങ്കാന രജിസ്ട്രേഷൻ ഉള്ള കാറിൽ 18 കെട്ടുകളാക്കി ഒളിപ്പിച്ചിരുന്ന 57 കിലോ കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. കേരളത്തിൽ നിന്നുള്ള ചിലർ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടു എത്തിയിട്ടുണ്ടെന്ന നോർത്ത് പൊലീസ് ലഭിച്ച സൂചന അടിസ്ഥാനമാക്കിയായിരുന്നു പരിശോധന.
ആന്ധ്രാപ്രദേശിൽ നിന്ന് വാങ്ങിയ കഞ്ചാവ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതികൾ കുടുങ്ങിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
