എറണാകുളം: സൂരജ് ലാമയുടെ മരണവുമായി ബന്ധപ്പെട്ട് കളമശേരി മെഡിക്കൽ കോളേജിനെതിരെ മകൻ സാൻറൻ ലാമ ഗുരുതര ആരോപണങ്ങൾ ഉയർത്തി. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ ആശുപത്രി വിട്ടയച്ചതിലൂടെ ഗുരുതര പിഴവുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. പിതാവിനെ ജീവിച്ചിരിക്കെ കണ്ടെത്തുമെന്ന പൊലീസ് കമ്മീഷണറുടെ ഉറപ്പിനിടെ, പരിശോധന നടത്തിയ സ്ഥലത്തോടു ചേർന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും സാൻറൻ വ്യക്തമാക്കി. മൃതദേഹം പിതാവിൻ്റെതാണോ എന്നത് ഉറപ്പാക്കാൻ ഡിൻഎ പരിശോധന ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Suraj Lama’s disappearance: Son Santram Lama files complaint against Kalamassery Medical College
സംഭവത്തിൽ നിരവധി ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ലെന്നു ഹൈക്കോടതിയും നിരീക്ഷിച്ചു. പൊലീസ് മെഡിക്കൽ കോളേജിൽ എത്തിച്ച സൂരജ് ലാമ എങ്ങനെയാണ് അവിടെ നിന്ന് കാണാതായത്? ഇതിന് ഉത്തരവാദിത്തം ആര്‍ക്കാണ്? ജസ്റ്റിസ് ദേവൻ രാചമന്ദ്രൻ വിശദീകരണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ മുഴുവൻ രേഖകളും മറ്റന്നാൾ ഹാജരാക്കാൻ നിർദ്ദേശിച്ചു.
അതേസമയം, കളമശേരി എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നു കഴിഞ്ഞ ദിവസം കിട്ടിയ അജ്ഞാത മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിനുള്ള ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. മൃതദേഹം അഴുകിയാവസ്ഥയിലാണ് കണ്ടെത്തിയത്.
കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിനുശേഷം നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബർ 6-ന് പുലർച്ചെ കൊച്ചിയിലെത്തിയെങ്കിലും, ബെംഗളൂരുവിലേക്കു പോകേണ്ടയാളെ തെറ്റി കൊച്ചിയിലേക്കാണ് അയച്ചതെന്ന് കേന്ദ്ര സർക്കാർ വിവരം നൽകിയിരുന്നു. കൊച്ചിയിൽ നിന്ന് മെട്രോ ഫീഡർ ബസിൽ ആലുവ മെട്രോ സ്റ്റേഷനിൽ എത്തിയതും, പിന്നീട് ഒക്ടോബർ 10-ന് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയതുമാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. പരിശോധനയില്‍ കാര്യമായ അസുഖങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
