കോഴിക്കോട്: ഓണാഘോഷ പരിപാടിക്കിടെ കളക്ടറേറ്റിൽ ജീവനക്കാരിയോട് ജൂനിയർ സൂപ്രണ്ട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുണ്ട്. ഓഗസ്റ്റ് 28-ന് ജില്ലാകളക്ടറും പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം നടന്നത്. ജീവനക്കാരി ഉടൻ എഡിഎമ്മിന് പരാതി സമർപ്പിച്ചു. തുടർന്ന് വിഷയത്തിൽ അന്വേഷണം നടത്താൻ എഡിഎം ഉത്തരവിട്ടു.Complaint filed against junior superintendent for misbehaving with employee at Collectorate
കെ-സെക്ഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ജീവനക്കാരിയെ വരാന്തയിൽവെച്ച് കയറിപ്പിടിച്ചതായാണ് ആരോപണം. സഹപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്. പകച്ചുപോയ യുവതി സഹപ്രവർത്തകരുടെ നിർദേശത്തെ തുടർന്ന് ഉടൻ എഡിഎമ്മിനെ നേരിൽക്കണ്ട് രേഖാമൂലം പരാതി നൽകി.സംഭവം പോലീസിൽ അറിയിക്കാതെ ഓഫീസിനുള്ളിൽ തന്നെ ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ഭരണാനുകൂല സംഘടനയിലെ ചില നേതാക്കൾ എഡിഎമ്മിനെ സമീപിച്ചതായും വിവരം ലഭിച്ചു.
