കോട്ടയം: പാമ്പാടിയിൽ സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ ബസ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് എസ്.എൻ.പുരം സ്വദേശികളായ അലക്സ്മോൻ വി. സെബാസ്റ്റ്യനും വരുണ്‍ വി. സെബാസ്റ്റ്യനും പൊലീസ് അറസ്റ്റ് ചെയ്തു.Two arrested for assaulting Pambadi bus staff
സംഭവം ബുധനാഴ്ച രാത്രി പാമ്പാടിയിൽ നിന്ന് പള്ളിക്കത്തോട് ഭാഗത്തേക്ക് പോയുകൊണ്ടിരുന്ന മേരി മാതാ ബസിൽ ഉണ്ടായി. കൂരോപ്പട വില്ലേജ് മാക്കൽപ്പടി സ്റ്റോപ്പിൽ ബസ് നിർത്തിയിരിക്കുമ്പോൾ, പ്രതികൾ ബസിന് മുന്നിൽ സ്കൂട്ടർ കയറ്റി വാഹനം തടഞ്ഞു. തുടർന്ന് ബസിൽ കയറിവന്ന് ജീവനക്കാരെ ഹെൽമെറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ ബസിന്റെ മുന്നിലെ ചില്ല് തകർന്നു. സംഭവം ബസിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
എസ്എച്ച്ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ ഉദയകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
