കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങളുടെ ഗതാഗതത്തിന് വിലക്ക് ഏർപ്പെടുത്തി. ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി ഉയർന്നതിനാലാണ് നിയന്ത്രണം. എങ്കിലും ആംബുലൻസുകൾക്കും ഭാരം കൂടിയ വാഹനങ്ങൾക്കും വിലക്കില്ല. അടുത്ത അറിയിപ്പ് വരുംവരെ ചെറുവാഹനങ്ങൾക്ക് നിരോധനം തുടരുമെന്ന് കാസർകോട് ജില്ലാ കലക്ടർ അറിയിച്ചു.Passenger vehicles banned in Veeramalakunnu and Bevinja, Kasaragod
അതേസമയം, മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിടപ്പെട്ട താമരശ്ശേരി ചുരത്തിൽ ചെറുവാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചു തുടങ്ങി. എന്നാൽ, മഴ ഇല്ലാത്ത സമയങ്ങളിൽ മാത്രം യാത്രയ്ക്ക് അനുമതി നൽകും. ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശനമില്ല. മഴ ശക്തമായാൽ ഗതാഗതം പൂർണമായി തടയും. ചുരത്തിലെ മണ്ണും കല്ലും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്.
.
