തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഒരു പവന് 280 രൂപ കൂടി, ഇതോടെ സ്വർണവില 75,000 രൂപ കടന്നു. നിലവിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 75,120 രൂപയും, ഒരു ഗ്രാം 9390 രൂപയുമാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വർണം 7710 രൂപയും, 14 കാരറ്റ് ഒരു ഗ്രാം 6005 രൂപയുമാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല; ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളി 126 രൂപയിലാണ്.Gold price crosses 75,000
ഇന്നലെ 400 രൂപയും, കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആകെ 680 രൂപയുമാണ് സ്വർണവില ഉയർന്നത്. ഇപ്പോൾ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ ഏകദേശം 81,500 രൂപ ചെലവാകും. വിവാഹസീസൺ ആയ ചിങ്ങമാസം തുടങ്ങിയതോടെ ഈ വർധനവ് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുകയാണ്.
