തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരണപ്പെട്ട സംഭവത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. സംഭവത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് അദ്ദേഹം നിർദേശിച്ചു.Student dies of shock: Minister V. Sivankutty seeks report
അപകടം നടന്ന സ്കൂളിൽ ഉച്ചയ്ക്കുശേഷം സന്ദർശനം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംഭവത്തെ അതീവ ദുഃഖകരമായി വിലയിരുത്തിയ മന്ത്രി, “ഇത് വീട്ടിലെ കുട്ടിയെ നഷ്ടപ്പെട്ടതുപോലെയാണ്. കുറ്റക്കാരെ എതിരേ കർശന നടപടിയെടുക്കും. സർക്കാർ കുടുംബത്തിന് എല്ലാ സഹായവും നൽകും,” എന്ന് വ്യക്തമാക്കി.
ഹൈസ്കൂൾ പ്രധാന അധ്യാപകനും പ്രിൻസിപ്പലിനും എന്താണ് ജോലി?, സ്കൂളിലെ കാര്യങ്ങൾ അവർ ശ്രദ്ധിക്കേണ്ടതല്ലേ. “സ്കൂളിലെ കാര്യങ്ങൾ അവരാണ് നേരിട്ട് ശ്രദ്ധിക്കേണ്ടത്. സംസ്ഥാനത്തെ പതിനാലായിരം സ്കൂളുകൾ വിദ്യാഭ്യാസ ഡയറക്ടർക്ക് മേൽനോട്ടം വഹിക്കാൻ സാധിക്കില്ല,” എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
