കൊച്ചി: ആലുവയിൽ ദേശീയപാതയിൽ നിയന്ത്രണംവിട്ട ബസ് ചായക്കടയിലേക്ക് പാഞ്ഞുകയറി അപകടം. കരിയാട് സിഗ്നലിന് സമീപത്തുള്ള കടയിലേക്കാണ് ബസ് കയറിയത്. കടയിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.Bus rams into tea shop in Aluva
എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കർണാടക ആർടിസി ബസ്. മുന്നിലുള്ള ഇരുചക്രവാഹനത്തെ ഇടിക്കാതിരിക്കാൻ ഡ്രൈവർ വെട്ടിച്ചപ്പോഴാണ് നിയന്ത്രണംവിട്ട് ബസ് അപകടത്തിൽപ്പെട്ടത്.
അപകടത്തെ തുടർന്ന് ഏകദേശം അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ബസ് മാറ്റി ഗതാഗതം സാധാരണ നിലയിലേക്ക് കൊണ്ടുവന്നു.
