ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു രാജ്യങ്ങൾ ഉൾക്കൊള്ളുന്ന വിദേശപര്യടനം ഇന്ന് ആരംഭിക്കുന്നു. ആകെ എട്ട് ദിവസം നീളുന്ന പര്യടനം കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതായിരിക്കും. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.Prime Minister Narendra Modi’s eight-day foreign tour begins today
ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് 2.30 ന് മോദി ഘാനയിലെ തലസ്ഥാനമായ അക്രയിലെത്തി. ഘാന പ്രസിഡന്റ് ജോൺ ദ്രാമനി മഹാമയുമായി അദ്ദേഹം ഔദ്യോഗിക ചർച്ചകൾ നടത്തി. രാത്രി പ്രസിഡന്റ് വിരുന്നിലും മോദി പങ്കെടുത്തു. വ്യാഴാഴ്ച അദ്ദേഹം ഘാനയിലെ ഇന്ത്യൻ സമൂഹത്തോടും സംവദിക്കും.
പര്യടനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ പ്രതിരോധം, അപൂർവ മൂലകങ്ങളുടെ കണ്ടെത്തലും വ്യാപാരവുമാണ്. അർജന്റീനയിലെയും ബ്രസീലിലെയും ലിഥിയം പോലുള്ള അപൂർവ മൂലകങ്ങളുമായി സഹകരിക്കാൻ ഇന്ത്യ താൽപര്യപ്പെടുന്നു. ബ്രസീൽ ഇന്ത്യയുടെ ആകാശ് മിസൈൽ ഉൾപ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങളിൽ താൽപര്യം കാണിച്ചിട്ടുണ്ട്.
ബ്രസീലിൽ നടക്കുന്ന ബ്രിക്സ് (BRICS) ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും. കൂടാതെ കൃഷി, ഊർജം, വാണിജ്യം മേഖലകളിൽ അർജന്റീനയുമായി ഇന്ത്യ കൂടുതൽ കരാർ ധാരണകൾ പ്രതീക്ഷിക്കുന്നു. അതിർത്തിക്കടന്നുള്ള ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഈ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്നതും ഇന്ത്യയുടെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ്.
