കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് യാത്ര തുടങ്ങാനായില്ല. പുലർച്ചെ 5 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്രയ്ക്കൊരുങ്ങുമ്പോഴാണ് തകരാർ കണ്ടെത്തിയത്.Nedumbassery-Dubai Air India Express flight suffers engine failure
ബോർഡിങ് പൂര്‍ത്തിയായ ശേഷം, വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് യന്ത്രതകരാർ കണ്ടെത്തുന്നത്. അതിനാൽ തന്നെ യാത്രക്കാർക്ക് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നില്ല. അപ്രതീക്ഷിതമായ യാത്രാ വൈകല്യം കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ടിൽപ്പെട്ടിട്ടുണ്ട്.
വിദേശ യാത്രക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഒരുക്കാനായി നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ് അധികൃതർ.
