ന്യൂഡൽഹി: പാകിസ്ഥാൻ്റെ പിടിയിലായ ബിഎസ്എഫ് ജവാൻ പൂർണം കുമാർ സാഹുവിനെ മോചിപ്പിച്ചു. ജവാനെ പാകിസ്ഥാന് ഇന്ത്യയ്ക്ക് കൈമാറിയതായി ബിഎസ്എഫ് സ്ഥിരീകരിച്ചു. 2025 ഏപ്രിൽ 23-നാണ് അതിർത്തി കടന്നുവെന്നാരോപിച്ച് ബിഎസ്എഫ് ജവാനെ പാക് സൈന്യം പിടികൂടിയത്.
ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ കനത്ത സംഘര്‍ഷം നടക്കുമ്പോഴും പാകിസ്ഥാൻ്റെ കസ്റ്റഡിയിലായിരുന്നു പൂര്‍ണം കുമാര്‍. പാക് സൈന്യം തന്നെയാണ് ജവാനെ പിടികൂടിയ കാര്യം ഇന്ത്യയെ അറിയിച്ചത്. കസ്റ്റഡിയിലുള്ള ജവാൻ്റെ ഫോട്ടോ ഉള്‍പ്പെടെ പുറത്ത് വിട്ടാണ് പാക് സൈന്യം ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്. അതിർത്തിൽ കൃഷി ചെയ്യുന്ന സാധാരണക്കാരെ സഹായിക്കാനായി എത്തവെയാണ് അദ്ദേഹം പാക് സൈന്യത്തിൻ്റെ പിടിയിലാകുന്നത്.
നേരത്തെ അദ്ദേഹത്തിൻ്റെ മോചനവുമായി ബന്ധപ്പെട്ട് കുടുബം ആശങ്ക അറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. നീണ്ടനാളത്തെ ആശങ്കകള്‍ക്കാണ് ഇതോടെ വിരാമമാവുന്നത്.
