
കേരളത്തിൽ കനത്ത ചൂടും അപകടപരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു.
അതേസമയം പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ എന്നിവർ വെയിലിനെ സൂക്ഷിക്കണം. നേത്രരോഗങ്ങളുള്ളവർ, ചർമരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഒരിയ്ക്കലും നേരിട്ട് കനത്ത വെയിൽ ഏൽക്കരുത്. പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നിങ്ങനെയാണ് പുറത്ത് വിട്ടിരിക്കുന്നത് നിർദ്ദേശങ്ങൾ.