തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 2 മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജാർഖണ്ഡിന് മുകളിലായി രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ജൂലൈ 5 വരെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകാനാണ് സാധ്യത.Heavy rain likely again in Kerala
ഇതിനൊപ്പം, ജൂലൈ 3 വരെ കേരളത്തിലുടനീളം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാമെന്ന മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നൽകി. പ്രത്യേകിച്ച് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
