
കോഴിക്കോട്: ജൂൺ മാസത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് വാഗമണ്ണും ഗവിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് യാത്രകൾ സംഘടിപ്പിക്കുന്നത്.
ഗവി
ജൂൺ 4, 11, 18, 25 എന്നീ ദിവസങ്ങളിലാണ് കെഎസ്ആര്‍ടിസി ഗവി യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കും. 3,100 രൂപയാണ് ഒരാളിൽ നിന്ന് ഇടാക്കുക. സൂപ്പര്‍ ഡീലക്സ് ബസിലായിരിക്കും യാത്ര. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണ് സംഘടിപ്പിക്കുന്നത്. ബസ് ചാര്‍ജ്, പ്രവേശന ഫീസ്. ഗവിയിൽ ഒരു ദിവസത്തെ ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെയാണ് നിരക്ക്.
വാഗമൺ , ഇലവീഴാപൂഞ്ചിറ
വാഗമണ്ണിലേയ്ക്കും ഇലവീഴാപൂഞ്ചിറയിലേയ്ക്കും ജൂൺ 7, 14, 25 തീയതികളിലാണ് ഉല്ലാസ യാത്ര തിരിക്കുക. രാവിലെ 7 മണിയ്ക്കാണ് യാത്ര ആരംഭിക്കുക. ഒരാൾക്ക് 1,500 രൂപയാണ് നിരക്ക്. സൂപ്പര്‍ ഡീലക്സ് ബസിലായിരിക്കും യാത്ര. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്. ബസ് നിരക്ക് മാത്രമാണ് ഈ പാക്കേജിലുണ്ടാകുക. മറ്റ് ചിലവുകൾ സ്വയം വഹിക്കേണ്ടി വരും.
ഇതിന് പുറമെ, ആലപ്പുഴ ഹൗസ് ബോട്ടിൽ 2 ദിവസം ചെലവഴിക്കാൻ സാധിക്കുന്ന യാത്രയും കെഎസ്ആര്‍ടിസി അവതരിപ്പിച്ചിട്ടുണ്ട്. ജൂൺ 19നാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. രാത്രി 10.50നാണ് യാത്ര ആരംഭിക്കുക. 2,050 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. സൂപ്പര്‍ ഡീലക്സ് ബസിലായിരിക്കും യാത്ര. ബസ് ചാര്‍ജും ബോട്ട് ചാര്‍ജും ഉൾപ്പെടെയാണ് 2050 രൂപ ഈടാക്കുക. കണ്ണൂര്‍, പൈതൽമല, കൊട്ടിയൂര്‍, മലക്കപ്പാറ, മൂകാംബിക, മൂന്നാര്‍,നെല്ലിയാമ്പതി, നിലമ്പൂര്‍, സൈലന്റ്വാലി, വയനാട് യാത്രകളും ഈ മാസം കോഴിക്കോട് കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്നുണ്ട്.