
മാർച്ചിൽ വീണ്ടും ഒരു സൂര്യഗ്രഹണത്തിന് സാക്ഷിയാവുകയാണ് ഭൂമി .ഭൂമിക്കും സൂര്യനും ഇടയിലൂടെ ചന്ദ്രൻ കടന്നുപോവുകയും സൂര്യനെ പൂർണമായോ ഭാഗികമായോ ചന്ദ്രൻ മറയ്ക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം . ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണ് ഉണ്ടാവുക. അതായത് ചന്ദ്രൻ സൂര്യന്റെ ഒരു ഭാഗം മാത്രമേ മറക്കുകയുള്ളൂ . ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 .20 നാണു സൂര്യഗ്രഹണം ആരംഭിക്കുക . വൈകിട്ട് 4 .17 ആവുമ്പോഴേക്കും അത് പൂർണ്ണതയിൽ എത്തും. 6 .13 ആവുമ്പോഴേക്കും ഗ്രഹണം അവസാനിക്കും.
ഇരട്ട സൂര്യോദയ ഗ്രഹണം എന്ന അപൂർവ്വ പ്രതിഭാസമാണ് ഇത്തവണത്തെ സവിശേഷത . അതായത് വിവിധ രാജ്യങ്ങളിൽ ഒപ്പം തന്നെയാണ് ഗ്രഹണം സംഭവിക്കുക . ഈ സമയം ചന്ദ്രന്റെ നിഴലിൽ ചന്ദ്രകലയുടെ ആകൃതിയിലാണ് മാറിയ സൂര്യന്റെ രണ്ട് അറ്റങ്ങൾ കിഴക്കൻ ചക്രവാളത്തിൽ രണ്ട് കൊമ്പുകൾ കണക്കിലാണ് ദൃശ്യമാവുക . അതിനാലാണ് ഈ പ്രതിഭാസത്തെ ഇരട്ട സൂര്യോദയ ഗ്രഹണം എന്ന് വിളിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തവണത്തെ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഇന്ത്യയിൽ നിന്ന് കാണില്ല .യുഎസ് ,കാനഡ, ഗ്രീൻലാൻഡ് എന്നിവിടങ്ങളിൽ നിന്ന് സൂര്യഗ്രഹണം കാണാൻ ആകും.