സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ആഗോളതലത്തിൽ മണിക്കൂറുകളോളം പവർത്തനരഹിതഹമാതിനെ തുടർന്ന് ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിരവധിതവണ സേവനതടസങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെയാണ് തൻറെ പ്ലാറ്റ്ഫോമിനെതിരെ വലിയ സൈബർ ആക്രമണം നടന്നെന്ന് ചൂണ്ടിക്കാട്ടി മസ്ക് രംഗത്തെത്തിയത്. ആഗോളതലത്തിൽ എക്സിന്റെ സേവനം ആഗോളതലത്തിൽ നിരന്തരമായി തടസ്സപ്പെടുന്നതിനു പിന്നിൽ ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കിൽ ഒരു രാജ്യമോ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് മസ്ക് ആരോപിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം യുഎസിലും യുകെയിലുമാണ് ഏറ്റവുമധികം തടസങ്ങളും പ്രശ്നങ്ങളും റിപ്പോർട്ടു ചെയ്തത്. യുകെയിൽ മാത്രം 10,800 ൽ അധികം ഉപയോക്താക്കൾ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമിൽ പ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യയിൽ, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ തടസ്സങ്ങൾ വർധിച്ചിരുന്നു. പിന്നീട് എക്സിന്റെ പ്രവർത്തനങ്ങൾ പുനസ്ഥാപിക്കപ്പെട്ടു. എക്സ് ആപ്പിന് 56 ശതമാനവും വെബ്സൈറ്റിന് 33 ശതമാനം പ്രേശ്നങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോം 2022 ലാണ് മസ്ക് ഏറ്റെടുത്തത്. അതിനു ശേഷം 2023 മാർച്ചിൽ ഒരു മണിക്കൂറിലധികം തുടർച്ചയായ തകരാറുകൾ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മൂന്നിലേറെ തവണയാണ് എക്സ് പ്ലാറ്റ്ഫോം തടസം നേരിട്ടത്.
ഉപയോക്താക്കളിൽ 50 ശതമാനത്തിലധികം പേർക്കും പ്ലാറ്റ്ഫോമിൽ ഉള്ളടക്കം പോസ്റ്റ് ചെയ്യാനാകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വലിയ സൈബർ ആക്രമണം ഉണ്ടായി. ഞങ്ങളുടെ പ്ലാറ്റ്ഫോം എല്ലാ ദിവസവും ആക്രമിക്കപ്പെടുന്നു, ഇതിനുപിന്നിൽ വലിയൊരു ശക്തി തന്നെ പ്രവർത്തിക്കുന്നു. ഒന്നുകിൽ ഒരു വലിയ, ഏകോപിത ഗ്രൂപ്പോ സംഘമോ/അല്ലെങ്കിൽ ഒരു രാജ്യം തന്നെ ഇതിനുപിന്നിലുണ്ട്, അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നാണ് മസ്ക് തന്റെ എക്സിൽ കുറിച്ചത്. തൻറെ പ്ലാറ്റ്ഫോം ഹാക്ക് ചെയ്തവരെ പിന്തുടരുന്നുണ്ടെന്നും ഉടൻതന്നെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
