മെറ്റ പുതിയ ഇമേജ്–വീഡിയോ എഐ മോഡലുകളും ടെക്സ്റ്റ് എഐ മോഡലും അവതരിപ്പിക്കാൻ ഒരുങ്ങുന്നു.‘മാംഗോ’ എന്ന പേരിൽ അറിയപ്പെടുന്ന ഇമേജ്–വീഡിയോ എഐ മോഡൽ കമ്പനിയുടെ അടുത്ത വലിയ എഐ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം ‘അവക്കാഡോഎന്ന പേരിൽ പുതിയ ടെക്സ്റ്റ് എഐ മോഡലും വികസിപ്പിച്ചുവരികയാണെന്ന് Metaയുടെ ചീഫ് എഐ ഓഫീസർ അലക്സാണ്ടര്‍ വാങ് പറഞ്ഞു.Meta is preparing to introduce new AI models
എല്ലാം പദ്ധതിപ്രകാരം മുന്നോട്ടുപോയാൽ 2026-ന്റെ പകുതിയോടെ ഈ രണ്ട് മോഡലുകളും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് T റിപ്പോർട്ട് ചെയ്യുന്നു. കോഡിങ് കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് അവക്കാഡോയുടെ പ്രധാന ലക്ഷ്യം. വിഷ്വൽ ഡേറ്റ ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കുന്ന എഐ മോഡലുകളുടെ മേഖലയിൽ മെറ്റ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും വാങ് വ്യക്തമാക്കി.
മാംഗോ ഇമേജ്–വീഡിയോ എഐ മോഡലായതിനാൽ സോറ, ഗൂഗിള്‍ ജെമിനൈ 3 തുടങ്ങിയ മത്സരക്കാരെ നേരിടാൻ ശേഷിയുള്ളതായിരിക്കും എന്നതാണ് സൂചന. അതേസമയം അവക്കാഡോ പ്രധാനമായും കോഡിങ്ങിനും റീസണിങ്ങിനുമായി വികസിപ്പിക്കുന്ന മോഡലാണ്.
അതേസമയം മെറ്റയുടെ ലാമ മോഡലുകള്‍ മറ്റു എഐ മോഡലുകളെ വച്ച് നോക്കുമ്പോള്‍ ഇപ്പോഴും പിറകിലാണ്.അതേസമയം അവക്കാഡോ മെറ്റയുടെ ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ലാംഗ്വേജ് മോഡല്‍ ആണ്. ടെക്സ്റ്റ് ജനറേഷന് മാത്രമല്ല, ആഴത്തിലുള്ള സാങ്കേതിക പ്രശ്നപരിഹാരം കൂടി ഇതുവഴി നടക്കുമെന്നാണ് വാങ് അവകാശപ്പെടുന്നത്.
