വാട്സ്ആപ്പിന് സമാനമായി ഇന്ത്യയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്ന ഒരു മെസേജിങ് ആപ്പുണ്ട് – അതാണ് ‘അറട്ടൈ’. പുറത്തിറങ്ങിയിട്ട് അധികം കാലം കഴിഞ്ഞിട്ടില്ലെങ്കിലും ആപ്പ് സ്റ്റോറുകളിൽ വാട്സ്ആപ്പിനെ വെല്ലുന്ന തരത്തിൽ വളർച്ച കാഴ്ചവെക്കുന്നുണ്ട്.Arattai: The Indian messaging app that rivals WhatsApp
തമിഴിൽ ‘ചാറ്റ്’, ‘ചിറ്റ് ചാറ്റ്’ എന്നർത്ഥമുള്ള അറട്ടൈ 2021-ലാണ് പുറത്തിറങ്ങിയത്.സ്പൈവെയറുകളില്ലാത്ത, ഇന്ത്യൻ നിർമിത ആപ്പ്” എന്ന മുദ്രാവാക്യത്തോടെയാണ് ഇത് ഉപയോക്താക്കളിലെത്തിയത്. വ്യക്തിഗത ചാറ്റുകൾ, ഗ്രൂപ്പുകൾ, ചാനലുകൾ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ, ഓഡിയോ-വീഡിയോ കോളുകൾ തുടങ്ങിയ സൗകര്യങ്ങൾ വാട്സ്ആപ്പിനെയും മറ്റ് പ്രമുഖ മെസേജിങ് പ്ലാറ്റ്ഫോമുകളെയും പോലെ തന്നെയാണ്.
എന്നാൽ ഒരു കാര്യത്തിലാണ് അറട്ടൈ തന്നെ വേറിട്ട് നിൽക്കുന്നത് – ഉപയോക്താക്കളുടെ സ്വകാര്യത. വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും, ഡാറ്റ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും കമ്പനി ഉറപ്പ് നൽകുന്നു. വാട്സ്ആപ്പ് പോലുള്ള ആപ്പുകളുടെ ഡാറ്റ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് ആളുകൾക്ക് ഉയർന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, അറട്ടൈ വിശ്വസനീയമായൊരു സ്വദേശി പരീക്ഷണമായി മാറുകയാണ്.
ഇതിനാൽ തന്നെയാണ് അറട്ടൈയെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ദിവസേന ശക്തമാകുന്നത്. ടെക് ലോകത്തിന്റെ വിലയിരുത്തൽ അനുസരിച്ച്, ഈ ഇന്ത്യൻ ആപ്പിന്റെ സ്വീകാര്യത ദിനംപ്രതി ഉയരുന്നു.
