
നമ്മിൽ പലരും വിവരം അന്വേഷിക്കാൻ ഗൂഗിളിനെ ആശ്രയിക്കാറുണ്ട്. എന്നാൽ ലഭിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യത പലപ്പോഴും സംശയാസ്പദമാകുന്നു. ഇതിന് പരിഹാരമായി ഗൂഗിൾ പുതിയൊരു സവിശേഷത അവതരിപ്പിച്ചിരിക്കുകയാണ് — പ്രിഫേർഡ് സോഴ്സസ്.Preferred Sources; Google with a new option
ഈ സവിശേഷത വഴി, ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട വാർത്താ ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കം ടോപ്പ് സ്റ്റോറീസ് വിഭാഗത്തിൽ നേരിട്ട് കാണാൻ സാധിക്കും. വിശ്വസനീയമായ പ്രാദേശിക പത്രമോ, പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്ലോഗുകളോ പോലും പ്രിഫേർഡ് സോഴ്സസ് പട്ടികയിൽ ഉൾപ്പെടുത്താം.
ചൂസ് യുവർ പ്രിഫർഡ് സോഴ്സസ് എന്ന ഓപ്ഷൻ വഴി, ഉപയോക്താവ് താൻ വിശ്വസിക്കുന്ന സോഴ്സുകൾ തെരഞ്ഞെടുക്കാം. ഒരിക്കൽ തെരഞ്ഞെടുത്താൽ സെർച്ചിൽ ആ സോഴ്സുകളിൽ നിന്നുള്ള ഫലങ്ങൾക്കാണ് മുൻഗണന ലഭിക്കുക. സോഴ്സുകളുടെ എണ്ണം സംബന്ധിച്ച് യാതൊരു നിയന്ത്രണവും ഇല്ല — ആവശ്യത്തിന് അധികം ചേർക്കാവുന്നതാണ്.
പുതിയ സവിശേഷത ഇന്ന് മുതൽ ഘട്ടംഘട്ടമായി പുറത്തിറങ്ങുകയാണ്, വരും ദിവസങ്ങളിൽ എല്ലായുപയോക്താക്കൾക്കും ലഭ്യമാകും.