
ഇറ്റലി ചൊവ്വയിലേക്കുള്ള ശാസ്ത്രീയ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുന്നു. സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് ഉപയോഗിച്ച് റെഡ് പ്ലാനറ്റിലേക്കുള്ള ആദ്യ വാണിജ്യ ദൗത്യങ്ങളിലൊന്നിൽ പങ്കെടുക്കുന്നതിനായി രാജ്യം ആദ്യമായി സ്പേസ് എക്സുമായി കരാറിൽ ഒപ്പുവച്ചു.Italy prepares to jump to Mars
ഈ നീക്കം, ഇറ്റാലിയൻ ബഹിരാകാശ ഗവേഷണത്തിനും ചൊവ്വയെ ലക്ഷ്യമിടുന്ന സ്പേസ് എക്സിന്റെ മഹത്തായ പദ്ധതികൾക്കും വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. സ്റ്റാർഷിപ്പിന്റെ ആദ്യ വാണിജ്യ വിക്ഷേപണങ്ങളിൽ ഒന്നായിരിക്കും ഈ ദൗത്യം. ഇറ്റാലിയൻ ബഹിരാകാശ ഏജൻസി (ASI) പ്രസിഡന്റ് തിയോഡോറോ വാലന്റെ സമൂഹമാധ്യമങ്ങളിലൂടെ വിവരം അറിയിച്ചു.
ചെടി വളർത്തൽ, കാലാവസ്ഥാ നിരീക്ഷണം, വികിരണ സെൻസർ പരിശോധന എന്നിവ ഉൾപ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണങ്ങളാണ് ഇറ്റലി ചൊവ്വയിലേക്ക് അയയ്ക്കാൻ പദ്ധതി ഒരുക്കുന്നത്. ഏകദേശം ആറുമാസം നീണ്ടുനിൽക്കുന്ന യാത്രയ്ക്കായി ഒരുക്കം നടക്കുന്നുണ്ടെന്നും പരമാവധി ശാസ്ത്രീയ ഡാറ്റ ശേഖരിക്കുകയെന്നതാണ് പ്രധാന ലക്ഷ്യമെന്നും ഏജൻസിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
2026-ൽ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ ആദ്യ ചൊവ്വാ ദൗത്യം വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.